മ്യൂച്വല്‍ ഫണ്ട് എന്നാല്‍ എന്താണ്?

പലരും മ്യൂച്വല്‍ ഫണ്ടുകളെ സങ്കീര്‍ണമായ അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന ഒന്നായാണ് കാണുന്നത്. വളരെ അടിസ്ഥാന തലത്തില്‍ ലളിതമായി അത് നിങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കാന്‍ ഇവിടെ ഞങ്ങള്‍ ശ്രമിക്കുകയാണ്. അടിസ്ഥാനപരമായി, ഒരു കൂട്ടം ആളുകളില്‍ (അഥവാ നിക്ഷേപകര്‍) നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുക.

പൊതുവായ നിക്ഷേപ ലക്ഷ്യങ്ങള്‍ ഉള്ള ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുന്ന ഒരു ട്രസ്റ്റ് ആയിരിക്കും ഇത്. ഇവര്‍ ഈ പണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും അല്ലെങ്കില്‍ മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കും. ഓരോ നിക്ഷേപകനും യൂണിറ്റുകള്‍ നല്‍കും. ഫണ്ടിന്‍റെ ഹോള്‍ഡിങ്ങുകളുടെ ഒരു ഭാഗമാണ് യൂണിറ്റുകള്‍. ഈ കൂട്ടായ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം/ലാഭം സ്കീമിന്‍റെ “നെറ്റ് അസെറ്റ് വാല്യു അഥവാ NAV” കണക്കാക്കിക്കൊണ്ട് നിശ്ചിത ചെലവുകള്‍ കിഴിച്ച ശേഷം നിക്ഷേപകര്‍ക്ക് ആനുപാതികമായി വിതരണം ചെയ്യും. ലളിതമായ പറഞ്ഞാല്‍, സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ട്. കാരണം താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി മാനേജ് ചെയ്യുന്ന വൈവിധ്യമാര്‍ന്ന സെക്യൂരിറ്റികളുടെ ഒരു ഗണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം ഇവ നല്‍കും.

എങ്ങനെയാണ് മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം ആരംഭിക്കേണ്ടത്?

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ വളരെ എളുപ്പവും ലളിതവുമാണ്. അഡീഷണല്ഡോക്യുമെന്റേഷൻ ഇല്ലാതെ തന്നെ എത്ര ഫണ്ടുകളിൽ വേണമെങ്കിലും നിക്ഷേപിക്കാൻ കഴിയും. ആദ്യമായി മ്യൂച്വൽ ഫണ്ടില്നിക്ഷേപപിക്കുന്നവര്തങ്ങളുടെ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ഒറ്റത്തവണത്തെ പ്രക്രിയയാണ്. കെവൈസി വെരിഫിക്കേഷന്പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കാന് നിങ്ങൾക്ക് ഒരു ഡിസ്ട്രിബ്യൂട്ടറെയോ നിക്ഷേപ ഉപദേശകനെയോ സമീപിക്കാം Whats app / Call Us : 9447966768

എന്താണ് കെവൈസി – Know Your Customer

മ്യൂച്വൽ ഫണ്ടുകളുടെ ലോകത്തേക്കുള്ള താക്കോൽ പോലെയാണ് കെവൈസി. നിങ്ങളുടെ കെവൈസി പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഓരോ നിക്ഷേപത്തിനും കൂടുതൽ പരിശോധന നടത്താതെ തന്നെ നിങ്ങൾക്ക് എതിര്ഫണ്ടും നിക്ഷേപിക്കാൻ തെരഞ്ഞെടുക്കാം.

കെവൈസി വെരിഫിക്കേഷനു ശേഷം നിങ്ങൾ നിക്ഷേപം നടത്താൻ തയ്യാറായിക്കഴിഞ്ഞാൽ, മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്, രജിസ്ട്രേഡ് നിക്ഷേപ ഉപദേശകൻ, സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കർ, ബാങ്ക് അല്ലെങ്കിൽ മറ്റേതെങ്കിലും സാമ്പത്തിക ഇടനിലക്കാര്എന്നിവരുടെ സഹായത്തോടെ നിങ്ങൾക്ക് നിക്ഷേപം നടത്താം.

ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍ Whats app / Call Us : 9447966768

Related Posts

Leave a Reply

Your email address will not be published. Required fields are marked *