മിറ അസറ്റ് മ്യൂച്വൽ ഫണ്ട് ഹാങ് സെങ് ടെക് ടോട്ടൽ റിട്ടേൺ സൂചിക അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. നവംബർ 17ന് ആരംഭിച്ച് ഡിസംബർ ഒന്നിന് എൻഎഫ്ഒ അവസാനിക്കും. മിറ അസറ്റ് ഹാങ് സെങ് ഇടിഎഫ് യൂണിറ്റുകളിലാകും ഫണ്ട് നിക്ഷേപം നടത്തുക.
ഹോങ്കോങ് ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുള്ള 30 വൻകിട ടെക്നോളജി കമ്പനികളിൽ നിക്ഷേപിക്കാനുള്ള സാധ്യതയാണ് ഫണ്ടിലൂടെ ലഭിക്കുക. ഏകതാ ഗാലയാണ് ഫണ്ട് മാനേജർ. 5000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം.