എന്തൊക്കെയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്‍റെ നേട്ടങ്ങൾ?

സ്വന്തം നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നമ്മില്‍ പലര്‍ക്കും ഒരു ഉള്‍ക്കിടിലം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഒരു പ്രൊഫഷണൽ ഫണ്ട് മാനേജ്മെന്‍റ് കമ്പനിയിലാകട്ടെ, ജീവനക്കാരെ അവരുടെ വിദ്യാഭ്യാസം, അനുഭവപരിജ്ഞാനം, നൈപുണ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിവിധ ചുമതലകള്‍ ഏല്‍പിച്ചിരിക്കുന്നത്.

ഒരു നിക്ഷേപകന്‍ എന്ന നിലയിൽ, നിങ്ങൾക്ക് ഒന്നുകിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ സ്വയം മാനേജ് ചെയ്യാം. അല്ലെങ്കിൽ ഒരു പ്രൊഫഷണൽ സ്ഥാപനത്തെ സമീപിക്കാം. ഇനി പറയുന്ന ചുറ്റുപാടുകളില്‍ നിങ്ങള്‍ക്ക് ഒരു പ്രൊഫഷണല്‍ സ്ഥാപനത്തെ സമീപിക്കാവുന്നതാണ്:

  1. ഈ ദൗത്യം മികവോടെ ചെയ്യാന്‍ നിങ്ങള്‍ക്ക് അറിയാതിരിക്കുമ്പോള്‍ – നമ്മില്‍ പലരും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പ്രൊഫഷണലുകളുടെ സഹായം തേടാറുണ്ട്. അല്ലെങ്കില്‍ നമ്മളില്‍ ഭൂരിഭാഗം പേരും വീടിന്‍റെ പ്ലാനിനായി ആര്‍ക്കിടെക്റ്റിനെ സമീപിക്കാറുണ്ട്.
  2. നിങ്ങള്‍ക്ക് വേണ്ടത്ര സമയമോ സാവകാശമോ ഇല്ലാതിരിക്കുകയാണെങ്കില്‍. നമുക്ക് ഡ്രൈവിങ്ങ് അറിയാമെങ്കിലും ഒരു ഡ്രൈവറെ നിയമിക്കുന്നതു പോലെ.
  3. നിങ്ങളുടെ പണം ലാഭിക്കാന്‍ ഒരു ജോലി നിങ്ങള്‍ ചെയ്യുന്നതിനു പകരം മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍. സ്വന്തമായി വാഹനം ഡ്രൈവ് ചെയ്ത് പോകുന്നതിനേക്കാള്‍, ട്രെയിനില്‍ യാത്ര ചെയ്‌താല്‍ പണം ലാഭിക്കാം എന്നതു പോലെ.
  4. നിങ്ങളുടെ വിലപ്പെട്ട സമയം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട/ആഗ്രഹിക്കുന്ന മറ്റ് കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും.

മ്യൂച്വല്‍ ഫണ്ടുകളുടെ ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നാണ് പ്രൊഫഷണല്‍ ഫണ്ട് മാനേജ്മെന്‍റ്.

ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍ Whats app / Call Us : 9447966768

Related Posts

Leave a Reply

Your email address will not be published. Required fields are marked *